Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് കരയോഗ വാര്‍ഷികവും കുടുംബമേളയും നടത്തി
13/08/2023
പടിഞ്ഞാറ്റുംചേരി വടക്കേമുറി 1880-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷികവും കുടുംബമേളയും യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.    

വൈക്കം: പടിഞ്ഞാറ്റുംചേരി വടക്കേമുറി 1880-ാം നമ്പര്‍ വി.കെ വേലപ്പന്‍ മെമ്മോറിയല്‍ എന്‍എസ്എസ് കരയോഗ വാര്‍ഷിക പൊതുയോഗവും എന്‍ഡോവ്‌മെന്റ് വിതരണവും, കുടുംബമേളയും നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.പി രവികുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായരെയും യൂണിയന്‍ സെക്രട്ടറി കെ.രാജഗോപാലനെയും ചടങ്ങില്‍ ആദരിച്ചു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. അര്‍ഹരായ കുട്ടികള്‍ക്ക് എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ രാജഗോപാല്‍ ചികിത്സാ സഹായ വിതരണം നടത്തി. സെക്രട്ടറി സി ശ്രീഹര്‍ഷകുമാര്‍, കൗണ്‍സിലര്‍ ലേഖാ ശ്രീകുമാര്‍, പി.എന്‍ രാധാകൃഷ്ണന്‍, രമ്യ ഹരിദാസ്, എ ശാന്ത, എസ് രാജഗോപാല്‍, ജി ശിവകുമാര്‍, എം.എസ് മധു എന്നിവര്‍ പ്രസംഗിച്ചു.