Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവീകരിച്ച വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
12/08/2023
വൈക്കത്ത് നവീകരിച്ച ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ത്രിവര്‍ണ പതാക ഉയര്‍ത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പുതുപള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. സിപിഎമ്മന്റെ വ്യക്തിഹത്യ പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്ന് അദ്ദേഹം പറഞ്ഞു. വൈക്കത്ത് പടിഞ്ഞാറെ നടയില്‍ നവീകരിച്ച ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓഫീസിനു മുന്നില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്. കോണ്‍ഗ്രസ് നേതാവ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചണ്ടിയുടെ ഛായചിത്രവും അനാച്ഛാദനം ചെയ്തു. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് പി.ഡി ഉണ്ണി അധ്യക്ഷത വഹിച്ചു. മോഹന്‍ ഡി ബാബു, പി.എന്‍ ബാബു, ജയ്ജോണ്‍ പേരയില്‍, പി.പി സിബിച്ചന്‍, രാധികാ ശ്യം, വിജയമ്മ ബാബു, ജമീല പ്രദീപ്, ഷാജി വല്ലൂത്തറ, പി.കെ ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.