Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ മേഖലാ ജാഥ സമാപിച്ചു
11/08/2023
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (എഐടിയുസി) സംസ്ഥാന മേഖലാ ജാഥയുടെ സമാപന സമ്മേളനം വൈക്കത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: സഹകരണ മേഖലയെ സംരക്ഷിക്കുക, സംഘം ജീവനക്കാരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (കെസിഇസി-എഐടിയുസി) നടത്തിയ സംസ്ഥാന മധ്യമേഖലാ ജാഥ വൈക്കത്ത് സമാപിച്ചു. കച്ചേരിക്കവലയില്‍ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഡി രഞ്ജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ആര്‍ ബിജു, വൈസ് ക്യാപ്റ്റന്‍മാരായ വി.കെ ഡാര്‍ബി, വിജയകുമാര്‍, ഡയറക്ടര്‍ ബോബി മാത്തുണ്ണി, കെസിഇസി മണ്ഡലം സെക്രട്ടറി മനു സിദ്ധാര്‍ത്ഥന്‍, വൈസ് പ്രസിഡന്റ് എന്‍.എസ് സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.
സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാതിരുന്നിട്ടും സഹകരണ സംഘം ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കാതിരിക്കുന്നതിന് പിന്നില്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ദുഷ്ടലാക്കാണെന്ന് കെസിഇസി ആരോപിച്ചു. പെന്‍ഷന്‍ വിതരണം നടത്തിയ കളക്ഷന്‍ ഏജന്റുമാരുടെ ഇന്‍സന്റീവ് മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചത് പിന്‍വലിക്കുക, കയര്‍, കൈത്തറി സംഘങ്ങളെ സംരക്ഷിക്കുക, ക്ഷീരസംഘങ്ങളില്‍ 80-ാം വകുപ്പ് പൂര്‍ണമായി നടപ്പിലാക്കുക, കളക്ഷന്‍ ഏജന്റുമാരെയും അപ്രൈസര്‍മാരെയും സ്ഥിരപ്പെടുത്തുക, സഹകരണ സംഘം ജീവനക്കാര്‍ക്കും മെഡിസെപ്പ് മാതൃകയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന തലത്തില്‍ മേഖലാ ജാഥകള്‍ സംഘടിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായി സെപ്തംബറില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ത്രിദിന സത്യഗ്രഹവും സംഘടിപ്പിക്കും.