Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭരണകൂട ഭീകരതയ്ക്കെതിരെ അധ്യാപകര്‍ പദയാത്ര നടത്തി
10/08/2023
ഭരണകൂട ഭീകരതയ്ക്കെതിരെ കെ.പി.എസ്.ടി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യ ദിനത്തില്‍ വൈക്കത്ത് നടത്തിയ പദയാത്ര

വൈക്കം: അരക്ഷിതാവസ്ഥ പടര്‍ത്തുന്ന ഭരണകൂട ഭീകരതക്കെതിരെ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി ക്വിറ്റ് ഇന്ത്യ ദിനത്തില്‍ അധ്യാപക പദയാത്ര സംഘടിപ്പിച്ചു. വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരനടയില്‍ നിന്നും സത്യഗ്രഹ സ്മാരകവേദിയിലേക്കാണ് പദയാത്ര പുറപ്പെട്ടത്. കെപിസിസി സെക്രട്ടറി അഡ്വ. എസ്.ശരത്ത് ജാഥ ക്യാപ്റ്റന്‍ ആര്‍ രാജേഷിന് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു. പദയാത്ര കണ്‍വീനര്‍ പി പ്രദീപ്, ജോയിന്റ് സെക്രട്ടറി പി.ആര്‍ ശ്രീകുമാര്‍, വര്‍ഗീസ് ആന്റണി, ബൈജുമോന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. സത്യഗ്രഹ സ്മാരക മന്ദിരത്തില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം നടന്ന സമ്മേളനം  എഐസിസി സെക്രട്ടറി അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍ രാജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി, മോഹന്‍ ഡി ബാബു, അഡ്വ. എ സനീഷ് കുമാര്‍, സോണി സണ്ണി, പി.എന്‍ ബാബു, നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യം, പി.ടി സുഭാഷ്, ജേക്കബ് ചെറിയാന്‍, എം.സി കറിയ എന്നിവര്‍ പ്രസംഗിച്ചു.