Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂളില്‍വച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ചൊറിഞ്ഞുതടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത് ആശങ്ക പരത്തി
10/08/2023

തലയോലപറമ്പ്: ഗവ. എ.ജെ ജോണ്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ ദേഹം ചൊറിഞ്ഞു തടിക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തത് ആശങ്ക പരത്തി. ബുധനാഴ്ച രാവിലെ 9.30ന് ക്ലാസ് ആരംഭിക്കുന്ന സ്‌കൂളിലെ എ ഡിവിഷനിലെ നാലു പേരുടെ ദേഹമാണ് ആദ്യം ചൊറിഞ്ഞു തടിച്ചത്. പിന്നീട് അടുത്തിരുന്ന ആറു കുട്ടികളുടെ ദേഹവും സമാന രീതിയില്‍ ചൊറിഞ്ഞുതടിച്ചു അവശരായി. അധ്യാപകര്‍ കുട്ടികളെ ഉടന്‍ തലയോലപറമ്പ് ഗവ. ആശുപത്രിയിലെത്തിച്ചു. അലര്‍ജിക്കുള്ള കുത്തിവയ്‌പ്പെടുത്തതോടെ വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് ശ്വാസതടസ്സവും നേരിട്ടു. ഉടന്‍ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സുഖംപ്രാപിച്ച ശേഷം വൈകിട്ടോടെ എല്ലാവരും വീട്ടിലേക്ക് മടങ്ങി. ആദ്യം ദേഹം ചൊറിഞ്ഞു തടിച്ച വിദ്യാര്‍ഥികള്‍ കടയില്‍ നിന്ന് വാങ്ങിയ പഫ്‌സ് കഴിച്ചതു മൂലമാണോ ദേഹാസ്വാസ്ഥ്യമുണ്ടായത് എന്നു സംശയമുണ്ടെന്ന് അധ്യാപകര്‍ പറഞ്ഞു. അതേസമയം പുഴുക്കള്‍ വല്ലതും വിദ്യാര്‍ഥികളുടെ ദേഹത്ത് തട്ടിയതായിരിക്കാമെന്നാണ് തലയോലപറമ്പ് ഗവ. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്.