Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖിലേന്ത്യ വ്യാപാര ദിനം ആഘോഷിച്ചു
10/08/2023
വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ദിനാഘോഷം പ്രസിഡന്റ് പി.ശിവദാസന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗണ്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാര ഭവനില്‍ അഖിലേന്ത്യ വ്യാപാര ദിനാഘോഷം നടത്തി. പ്രസിഡന്റ് പി ശിവദാസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന വ്യാപാര ദിനാഘോഷ സമ്മേളനം പി ശിവദാസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ആര്‍. റെജി, ഭാരവാഹികളായ ജയ് ജോണ്‍ പേരയില്‍, എന്‍.ജി ബാലചന്ദ്രന്‍, സാജുദ്ദീന്‍, മധു ആലപ്പുറത്ത്, വി.വി ലിജു, രഞ്ജിത്ത് ദാസ് ഗുപ്ത, ദീപകുമാര്‍, സന്തോഷ് ജിക്കൂസ്, സിബി കൂടല്ലി, എന്നിവര്‍ പ്രസംഗിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി കച്ചവട സ്ഥാപനങ്ങളിലും പൊതുജനങ്ങള്‍ക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു.