Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഐപ്‌സോ ഹിരോഷിമ ദിനാചരണം നടത്തി
09/08/2023
അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ വൈക്കത്ത് നടത്തിയ ഹിരോഷിമ ദിനാചരണം ജില്ലാ സെക്രട്ടറി അഡ്വ. കെ.ആർ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: 'യുദ്ധം മരണമാണ്, സമാധാനമാണ് ജീവിതം' എന്ന സന്ദേശവുമായി അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി(ഐപ്‌സോ)യുടെ നേതൃത്വത്തിൽ ഹിരോഷിമ ദിനാചരണം നടത്തി. വൈക്കം സത്യഗ്രഹ സ്മാരകത്തിനുമുന്നിലെ നെല്ലിമര ചുവട്ടിൽ നടത്തിയ പരിപാടി  ഐപ്‌സോ ജില്ലാ സെക്രട്ടറി അഡ്വ. കെ.ആർ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജൻ അക്കരപ്പാടം അധ്യക്ഷത വഹിച്ചു. വനിതാ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് രേണുക രതീഷ്, അഡ്വ. ജയപ്രകാശ്, ബൈജു വയലത്ത്, സി.കെ പ്രശോഭനൻ, ഡോ. ഇ.എസ് രമേശൻ, അഡ്വ. ചന്ദ്രബാബു എടാടൻ, കെ.സി പ്രസേനൻ, അരവിന്ദൻ കെ.എസ് മംഗലം, ആനിക്കാട് ഗോപിനാഥ്, പി.സോമൻപിള്ള എന്നിവർ പ്രസംഗിച്ചു.