Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവൻതുരുത്ത് ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് പൊതുസമ്മേളനവും റോഡ് ഷോയും നടത്തി
09/08/2023
വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവൻതുരുത്ത്  ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി രേഷ്മ പ്രവീണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കടൂക്കര പേരേപ്പറമ്പിൽ നടത്തിയ പൊതുസമ്മേളനം എൻസിപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവൻതുരുത്ത്  ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി രേഷ്മ പ്രവീണിന്റെ പ്രചാരണത്തിന്റെ ഭാഗമായി കടൂക്കര പേരേപ്പറമ്പിൽ പൊതുസമ്മേളനവും റോഡ് ഷോയും നടത്തി. എൻസിപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ബി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി ഹരിക്കുട്ടൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, വൈസ് പ്രസിഡന്റ് വി.ടി പ്രതാപൻ, സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ.എസ് വേണുഗോപാൽ, സിപിഐ ലോക്കൽ സെക്രട്ടറി മനു സിദ്ധാർത്ഥൻ, എൽഡിഎഫ് സ്ഥാനാർഥി രേഷ്മ പ്രവീൺ, ഗ്രാമപഞ്ചായത്ത് അംഗം ബി ഷിജു എന്നിവർ പ്രസംഗിച്ചു. കൊച്ചാലുംചുവട്, ഇടവട്ടം അറുപത്, ചിറേക്കടവ് വഴി നീങ്ങിയ റോഡ് ഷോയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.