Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പള്ളിപ്രത്തുശ്ശേരി അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി
08/08/2023
ടി.വി പുരം ഗ്രാമപഞ്ചായത്തിലെ പള്ളിപ്രത്തുശ്ശേരി അങ്കണവാടി കെട്ടിടത്തിന്റെ കല്ലിടൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിർവഹിക്കുന്നു.

വൈക്കം: ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്നും 20 ലക്ഷം രൂപ വിനിയോഗച്ച് ടി.വി പുരം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പണി കഴിപ്പിക്കുന്ന പള്ളിപ്രത്തുശ്ശേരി അങ്കണവാടി കെട്ടിടത്തിന്റെ കല്ലിടൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, വൈസ് പ്രസിഡന്റ് വി.കെ ശ്രീകുമാർ, മുൻ പ്രസിഡന്റ് കവിതാ റെജി, വാർഡ് മെമ്പർ അനിയമ്മ അശോകൻ, മെമ്പർമാരായ എ.കെ അഖിൽ, സീമ സുജിത്ത്, സൂനമ്മ ബേബി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബി.സദാനന്ദൻ, ഇ.എൻ സാലിമോൻ, ഷിബു കോമ്പാറ, ഹരി വാതല്ലൂർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.