Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ത്രീശാക്തീകരണത്തിന്റെ മഹാപ്രസ്ഥാനമാണ് കുടുംബശ്രീകള്‍.
02/05/2016
വൈക്കത്തുനടന്ന ഇടതുപക്ഷ മഹിളാ സംഘടനകളുടെ കണ്‍വന്‍ഷന്‍ സി.പി.എം കേന്ദ്രകമ്മിററി അംഗം എം.സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്യുന്നു.

സ്ത്രീശാക്തീകരണത്തിന്റെ മഹാപ്രസ്ഥാനമാണ് കുടുംബശ്രീകള്‍. രാജ്യത്തിനാകെ മാതൃകയായ കുടുംബശ്രീകള്‍ക്ക് തുച്ഛമായ സാമ്പത്തിക പിന്തുണയാണ് യൂ.ഡി.എഫ് സര്‍ക്കാര്‍ നല്കുന്നത്. ഇടതുപക്ഷ മുന്നണി അധികാരത്തിലേറിയാല്‍ ഇത് മൂന്നിരട്ടിയാകും. മൈക്രോഫിനാന്‍സിലൂടെ സാമ്പത്തിക തിരിമറികള്‍ നടത്തി കേരളത്തിലെ സ്ത്രീകളെ വഞ്ചിച്ച മാന്യനാണ് വെള്ളാപ്പള്ളി. അഴിമതിക്കും വര്‍ഗ്ഗീയതയ്ക്കും കുഴലുത്തുനടത്തുന്ന ഇവര്‍ക്കെതിരെ അതിശക്തമായി കേരളത്തിലെ സ്ത്രീസമൂഹം പ്രതികരിക്കുമെന്ന് സി.പി.ഐ (എം) കേന്ദ്രകമ്മററിയംഗം എം.സി.ജോസഫൈന്‍ പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം അതിശക്തമായ ചര്‍ച്ചകള്‍ക്ക് വേദിയാകുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പകല്‍ കൊള്ള നടത്തി വളര്‍ത്തിയത് മാഫിയകളെയും ഗുണ്ടകളെയും ആണ്. അധികാരം ഇവര്‍ അഴിമതിയുടെ കേദരമാക്കി. മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഇവയില്‍ പങ്കാളികളാണ്. ഇവര്‍ കൊള്ളയടിക്കുന്നത് കേരള ജനതയുടെ സമ്പത്താണെന്നും ജോസഫൈന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സി.കെ.ആശയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വനിതാകൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇവര്‍. ജനവിരുദ്ധ ഭരണത്തിനെതിരെ കേരളത്തിലെ സ്ത്രീകള്‍ രംഗത്തിറങ്ങണമെന്ന് ജോസഫൈന്‍ അഭ്യര്‍ത്ഥിച്ചു. സ്ത്രീകളെയും കുട്ടികളെയും സാധാരണക്കാരെയും പരിഗണിക്കുന്ന ഭരണമാണ് നമ്മുക്കാവശ്യം. കേരളത്തിലെ സ്ത്രീജീവിതത്തെയും പരിവര്‍ത്തനപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച സമരമാണ് വൈക്കം സത്യാഗ്രഹസമരം. ഉജ്ജ്വലപൈതൃകമുള്ള വൈക്കത്തെ സ്ത്രീകള്‍ സി.കെ.ആശയെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. കച്ചേരിക്കവലയില്‍ ചേര്‍ന്ന വനിതാ കൂട്ടായ്മയില്‍ പി.എസ്.പുഷ്പമണി അദ്ധ്യക്ഷത വഹിച്ചു. കലാമങ്ങാട്ട് സ്വാഗതം ആശംസിച്ചു. കേരളത്തിന്റെ വിപ്ലവഗായിക പി.കെ.മേദിനിയുടെ ഗാനാലാപനത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി.വസന്തം, എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സി.കെ.ആശ, അഡ്വ. സി.ജി.സേതുലക്ഷ്മി, ലീനമ്മ ഉദയകുമാര്‍, കെ.ബി.രമ, കവിത റജി തുടങ്ങിയവര്‍ പ്രസംഗിച്ചു.