Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്ത് ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് വാഹന പ്രചരണ ജാഥ നടത്തി
08/08/2023
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്‍തുരുത്ത് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വാഹന പ്രചാരണ പരിപാടി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്

തലയോലപ്പറമ്പ്‌: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ മറവന്‍തുരുത്ത് ഡിവിഷനില്‍ 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി ധന്യാ സുനിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ വാഹന പ്രചരണ ജാഥ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പാലാംകടവ് ജങ്ഷനില്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ പി.സി തങ്കരാജ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.എസ് ബിജുമോന്‍, എന്‍.എം താഹ, പി.വി പ്രസാദ്, എം.കെ ഷിബു, ജെയ് ജോണ്‍ പേരയില്‍, എ.സനീഷ് കുമാര്‍, ഇടവട്ടം ജയകുമാര്‍, പോള്‍ തോമസ്, കെ.എസ് നാരായണന്‍ നായര്‍, കെ സിയാദ് ബഷീര്‍, സ്ഥാനാര്‍ഥി ധന്യാ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രചാരണ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.