Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം ഭേദഗതി ചെയ്യണം: കെ.പി രാജേന്ദ്രന്‍
08/08/2023
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എഐടിയുസി) വാര്‍ഷിക സമ്മേളനം എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കള്ളുചെത്ത് വ്യവസായത്തെ തകര്‍ക്കുന്ന, സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം ഭേദഗതി ചെയ്യണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എഐടിയുസി) വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ മദ്യത്തെയും ബാര്‍ വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഏകപക്ഷീയമായി നയം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. പരമ്പരാഗത വ്യവസായ തൊഴില്‍ മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കെ.പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, സിപിഐ മണ്ഡലം സെക്രട്ടറിമാരായ എം.ഡി ബാബുരാജ്, സാബു പി മണലൊടി, പി.ജി തൃഗുണസെന്‍, ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി പി സുഗതന്‍, ഡി രഞ്ജിത് കുമാര്‍, കെ.ഡി വിശ്വനാഥന്‍, കെ.എ രവീന്ദ്രന്‍, പി.ആര്‍ ശശി, വി.എന്‍ ഹരിയപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ. വി.ബി ബിനു (പ്രസിഡന്റ്), ടി.എന്‍ രമേശന്‍ (ജനറല്‍ സെക്രട്ടറി), കെ അജിത്ത്, ഡി രഞ്ജിത് കുമാര്‍, വി.എന്‍ ഹരിയപ്പന്‍, എന്‍.പി പ്രകാശന്‍, പി.കെ സതീശന്‍, പി.ജി കുഞ്ഞുമോന്‍, എം.ആര്‍ സാബു (വൈസ് പ്രസിഡന്റുമാര്‍), കെ.എ രവീന്ദ്രന്‍, പി.ജി തൃഗുണസെന്‍, പി.ആര്‍ ശശി, എം.കെ അപ്പുക്കുട്ടന്‍, കെ.എ കാസ്‌ട്രോ, പി.ആര്‍ സുരേഷ്, പി.എസ് സാനു (ജോയിന്റ് സെക്രട്ടറിമാര്‍), ബി രാജേന്ദ്രന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.