Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബൈക്കുകള്‍ കൂട്ടിയിടിച്ച് ഫാര്‍മസിസ്റ്റ് മരിച്ചു
08/08/2023

വൈക്കം: ഉദയനാപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് തൃപ്പൂണിത്തുറ പുതിയകാവ് ഗവ. ആയുര്‍വേദ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് മരിച്ചു. വൈക്കം തെക്കേനട സരിഗയില്‍ റിട്ട. കസ്റ്റംസ് സൂപ്പര്‍വൈസര്‍ രാമചന്ദ്രന്‍ നായരുടെ മകന്‍ സന്ദീപ് ആര്‍ നായര്‍ (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടോടെ ഉദയനാപുരം പിതൃകുന്നം ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. സന്ദീപ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ വരുന്നവഴി എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ചേര്‍ത്തല കായിപ്പുറം പുത്തന്‍വേലിയില്‍ സാജനും (34) പരുക്കറ്റു.
റോഡില്‍ തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം സംസ്‌കാരം ചൊവ്വാഴ്ച പകല്‍ നടത്തി. റിട്ട. നഴ്സിങ് സൂപ്രണ്ട് ശാന്തകുമാരിയാണ് സന്ദീപിന്റെ അമ്മ. ഭാര്യ: അശ്വതി (നഴ്‌സ്, ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി). മക്കള്‍. ഈശ്വര്‍ റാം, ഇഷാനി.