Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയുര്‍വേദ ക്യാമ്പും മരുന്ന് വിതരണവും നടത്തി
07/08/2023
വൈക്കം ശ്രീനാരാണ ചാരിറ്റബിള്‍ സൊസൈറ്റി നടത്തിയ സൗജന്യ ആയുര്‍വേദ ചികിത്സാ ക്യാമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീനാരാണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ നോര്‍ത്ത് പ്രാര്‍ത്ഥനാലയത്തില്‍ സൗജന്യ ആയൂര്‍വേദ ചികിത്സാ ക്യാമ്പും പകര്‍ച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഡോ. എന്‍.കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജേഷ് രവീന്ദ്രന്‍ ബോധവല്‍കരണ ക്ലാസ് എടുത്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് ബിജു കണ്ണേഴത്ത്, സെക്രട്ടറി പി.പി പ്രകാശന്‍, ഡോ. രാജഹംസ് ശശി, ഡോ. അഞ്ജലി കൃഷ്ണ, നഗരസഭ കൗണ്‍സിലര്‍മാരായ ബി രാജശേഖരന്‍, അശോകന്‍ വെള്ളവേലി, കെ.ഡി ബിജിമോള്‍, ശാഖാ സെക്രട്ടറി ജഗദീഷ് ഡി അക്ഷര, ടി.ശ്രീനി എന്നിവര്‍ പ്രസംഗിച്ചു.