Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വശാന്തി ഹവനവും ഹോമമന്ത്ര ജപവും ഭക്തിസാന്ദ്രമായി
07/08/2023
എസ്എന്‍ഡിപി വൈദിക യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തില്‍ നടത്തിയ വിശ്വശാന്തി ഹവനത്തിന്റെയും ഹോമമന്ത്ര ജപത്തിന്റെയും ദീപപ്രകാശനം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: വേദമന്ത്ര ധ്വനികളാല്‍ മുഖരിതമായ ഉല്ലല ഓംകാരേശ്വരം ക്ഷേത്ര സന്നിധിയില്‍ നടന്ന വിശ്വശാന്തി ഹവനവും ഹോമമന്ത്ര ജപവും ഭക്തിസാന്ദ്രമായി. ശ്രീനാരായണ ഗുരു രചിച്ച വിശിഷ്ടമായ പ്രാര്‍ത്ഥനയായ വിശ്വശാന്തി ഹവനത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എസ്എന്‍ഡിപി വൈദിക യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിലാണ് നിരവധി വേദപപണ്ഡിതന്മാര്‍ പങ്കെടുത്ത വിശ്വശാന്തി ഹവനവും ഹോമമന്ത്ര ജപവും നടത്തിയത്. അഞ്ച് ഹോമകുണ്ഡങ്ങള്‍ ക്രമീകരിച്ച് ഹോമമന്ത്രം ഉരുവിട്ടുകൊണ്ടാണ് വിശ്വശാന്തി ഹവനം നടത്തിയത്. 50 വേദപണ്ഡിതന്മാര്‍ അര്‍ച്ചനയ്ക്ക് മുഖ്യകാര്‍മികരായിരുന്നു. വിശ്വശാന്തി ഹവനത്തിന്റെയും ഹോമമന്ത്ര ജപത്തിന്റെയും ദീപപ്രകാശനം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ശിവഗിരിമഠം ശ്രീനാരായണ തീര്‍ത്ഥ സ്വാമികള്‍, എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍മാരായ എ.ജി തങ്കപ്പന്‍, പി.ടി മന്മഥന്‍, വൈദീക യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, മോഴിക്കോട് മഹേഷ് ശാന്തി, തുറുവേലിക്കുന്ന് സിബിന്‍ ശാന്തി, പട്ടശ്ശേരി എം.ഡി ഷിബു ശാന്തി, ഒളശ്ശ റോഷിത് ശാന്തി എന്നിവര്‍ പ്രസംഗിച്ചു.