Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി നാരായണന്റെ ഓർമകൾക്ക് മൂന്നാണ്ട്‌
06/08/2023
വൈക്കത്തെ സിപിഐ നേതാവും മുന്‍ എംഎല്‍എയുമായിരുന്ന പി നാരായണന്റെ മൂന്നാമത് ചരമ വാര്‍ഷിക അനുസ്മരണം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സിപിഐ ജില്ലാ എക്‌സി. അംഗവും വൈക്കം എംഎല്‍എയും ആയിരുന്ന പി നാരായണന്റെ മൂന്നാമത് ചരമ വാര്‍ഷികദിനം പാര്‍ട്ടി നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. ഇണ്ടംതുരുത്തി മനയില്‍ നടന്ന ചടങ്ങില്‍ സിപിഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് പതാക ഉയര്‍ത്തി. പി നാരായണന്റെ ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി മണലൊടി അധ്യക്ഷത വഹിച്ചു. സി.കെ ആശ എംഎല്‍എ, കെഎല്‍ഡിസി ചെയര്‍മാന്‍ പി.വി സത്യനേശന്‍, സിപിഐ ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി ജോസഫ്, ജില്ലാ എക്‌സി. അംഗങ്ങളായ കെ അജിത്ത്, ഇ.എന്‍ ദാസപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എസ് രത്‌നാകരന്‍, പി പ്രദീപ്, ഡി രഞ്ജിത് കുമാര്‍, പി.എസ് പുഷ്‌കരന്‍, ആര്‍ ബിജു, എ.എം അനി, അഡ്വ. എം.ജി രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.