Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാമായണ മേള നടത്തി എന്‍എസ്എസ് യൂണിയന്‍
06/08/2023
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാമായണമേള യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു. 
വൈക്കം: വിശ്വാസത്തിന്റെ കരുത്താണ് മാനവരാശിക്ക് ജീവിത യാത്രയില്‍ ശക്തി പകരുന്നതെന്നും ഇതിന് ഏറ്റവും ഉപകാരപ്പെടുന്ന തത്വ സംഹിതകളുടെ അക്ഷയഖനിയാണ് രാമായണമെന്നും വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട്. എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന രാമായണ തത്വസമീക്ഷയുടെ ഭാഗമായി സംഘടിപ്പിച്ച താലൂക്ക് തല രാമായണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
രാമായണ പാരായണം, പ്രസംഗം, ചിത്രരചന, പെയിന്റിങ്, ക്വിസ് മത്സരങ്ങള്‍, ആധ്യാത്മിക പ്രഭാഷണം, സത്സംഗം എന്നിവ മേളയുടെ ഭാഗമായി നടത്തി. യൂണിയന്‍ സെക്രട്ടറി കെ.രാജഗോപാല്‍, ജി.ശ്രീലക്ഷ്മി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി എസ് കുമാര്‍, എംഎസ്എസ്എസ് പ്രസിഡന്റ് സി.പി നാരായണന്‍ നായര്‍, ആധ്യാത്മിക വിഭാഗം കോ-ഓർഡിനേറ്റര്‍മാരായ പി.എന്‍ രാധാകൃഷ്ണന്‍, എന്‍.മധു, വനിതാ സമാജം യൂണിയന്‍ സെക്രട്ടറി മീരാ മോഹന്‍ദാസ്, ഉഷാ നായര്‍, പി.എസ് വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. എസ്.ജയപ്രകാശ്, പ്രൊഫ. കൃഷ്ണകുമാര്‍, കെ.എൻ സഞ്ജീവ്, രമ്യ ശിവദാസ്, പി.ഡി രാധാകൃഷ്ണന്‍, സുരേഷ് ബാബു, കെ അജിത്ത്, സുരേഷ് കുമാര്‍, ശ്രീകുമാര്‍ പാലാ എന്നിവര്‍ പ്രസംഗിച്ചു.