Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യമുക്തം നവകേരളം: വൈക്കം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
06/08/2023
'മാലിന്യമുക്തം നവകേരളം' ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വൈക്കം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ സത്യഗ്രഹ സ്മാരക ഹാളില്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ 'മാലിന്യമുക്തം നവകേരളം' ക്യാമ്പയിന്റെ ഭാഗമായി   സംഘടിപ്പിച്ച വൈക്കം നിയോജക മണ്ഡലംതല കണ്‍വെന്‍ഷന്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എ ചെയര്‍പേഴ്‌സണ്‍ ആയും വിവിധ തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാരും രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും ഭാരവാഹികളായി വൈക്കം മണ്ഡലംതല സംഘാടകസമിതിയെയും കണ്‍വന്‍ഷന്‍ തെരഞ്ഞെടുത്തു. ഒക്‌ടോബര്‍ രണ്ടിന് വൈക്കത്തെ മാലിന്യമുക്ത മണ്ഡലമാക്കി പ്രഖ്യാപിക്കുന്ന തലത്തില്‍ പരിപാടികളുമായി മുന്നോട്ടു പോകാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യം, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.ഷാജിമോള്‍, ആര്‍ നിതിതകുമാര്‍, ജോണി തോട്ടുങ്കല്‍, പി.കെ ആനന്ദവല്ലി, ശ്രീജി ഷാജി, സുകന്യ സുകുമാരന്‍, കെ.ആര്‍ ഷൈലകുമാര്‍, കെ.ബി രമ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ക്യാമ്പയിന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി ശ്രീശങ്കര്‍, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്, അസി. ഡയറക്ടര്‍ സി.ആര്‍ പ്രസാദ്, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.

ക്യാപ്ഷനും ലോഗോയും ക്ഷണിച്ചു

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി വൈക്കം നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് മൂന്ന് വാക്കില്‍ അധികാരിക്കാത്ത ഉചിതമായ ഒരു ക്യാപ്ഷനും ഒരു ലോഗോയും ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ക്യാപ്ഷനും ലോഗോയ്ക്കും സമ്മാനം നല്‍കും. എന്‍ട്രികള്‍ ഓഗസ്റ്റ്‌ 11നകം സി.കെ ആശ എംഎല്‍എ, എംഎല്‍എ ഓഫീസ്, വൈക്കം - 686 141 എന്ന വിലാസത്തില്‍ അയക്കണം.