Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വശാന്തി ഹവനം: ദീപശിഖ പ്രയാണ ഘോഷയാത്രയ്ക്ക് ഭക്തിനിര്‍ഭര വരവേല്‍പ്
05/08/2023
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ വൈദികയോഗം നടത്തുന്ന വിശ്വശാന്തി ഹവന മണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള ദീപശിഖ പ്രയാണ രഥ ഘോഷയാത്ര ചെമ്മനത്തുകര ക്ഷേത്രത്തില്‍ എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി വൈദികയോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ഞായറാഴ്ച നടത്തുന്ന വിശ്വശാന്തി ഹവനത്തിന്റെയും ഹോമമന്ത്രജപത്തിന്റെയും മണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള ദീപം ചെമ്മനത്തുകര സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ നിന്നും ആഘോഷപൂര്‍വം കൊണ്ടു പോയി. ശനിയാഴ്ച രാവിലെ പ്രഭാത പൂജയ്ക്ക് ശേഷം മേല്‍ശാന്തി സനോജ് ശാന്തിയില്‍ നിന്നും എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ദീപം ഏറ്റുവാങ്ങി. ഗുരുദേവന്റെ വിഗ്രഹം അലങ്കരിച്ചുവെച്ച രഥത്തിലാണ് ദീപശിഖ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലേക്ക് കൊണ്ടു പോയത്. ദീപശിഖ പ്രയാണ രഥ ഘോഷയാത്ര യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു.
വൈദീകയോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് മോഴിക്കോട് മഹേഷ് ശാന്തി, വൈസ് പ്രസിഡന്റ് സിബിന്‍ ശാന്തി, സെക്രട്ടറി എം.ഡി ഷിബു ശാന്തി, ജോയിന്റ് സെക്രട്ടറി റോഷിത്ത് ശാന്തി, വൈദികയോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി, എസ്എന്‍ഡിപി യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍, സെക്രട്ടറി ടി.ആര്‍ രമേശന്‍, വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.