Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്ത് ശാന്തിനികേതനില്‍ പ്ലേ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു
05/08/2023
മറവന്‍തുരുത്ത് ശാന്തിനികേതന്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍ പുതുതായി ആരംഭിച്ച പ്ലേ സ്‌കൂളിന്റെ ഉദ്ഘാടനം എറണാകുളം ഹോണററി മജിസ്‌ട്രേട്ട് റോയ് പി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: മറവന്‍തുരുത്ത് ശാന്തിനികേതന്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍ പുതുതായി ആരംഭിച്ച പ്ലേ സ്‌കൂളിന്റെ ഉദ്ഘാടനം എറണാകുളം ഹോണററി മജിസ്‌ട്രേട്ട് റോയ് പി കുര്യാക്കോസ് നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ടി.കെ സാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ കുട്ടികള്‍ക്കുള്ള ഷൂ വിതരണം മറിയാമ്മ മത്തായി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ബിനുവും ചെസ് മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സ്‌കൂള്‍ വികസന സമിതി മുന്‍ചെയര്‍മാന്‍ ടി.എം മരങ്ങോലിയുടെ ഫോട്ടോ അനാച്ഛാദനവും വൈസ് ചെയര്‍മാന്‍ ഐ.സി രാജു നിര്‍വഹിച്ചു. പ്രധാനാധ്യാപിക വിദ്യാ എന്‍ ശര്‍മ മുഖ്യപ്രഭാഷണം നടത്തി. മാനേജ്‌മെന്റ് സെക്രട്ടറി എം ജിനു, മാനേജ്‌മെന്റ് കമ്മിറ്റി അംഗം സി.വി ഡാങ്കെ, മജീദ് പുലയര്‍വളവില്‍, വി.സി ലുക്കോസ്, പിടിഎ പ്രസിഡന്റ് ഹരീഷ് കുമാര്‍, ജമാല്‍, ബീന, സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റ്-പിടിഎ ഭാരവാഹികളും രക്ഷിതാക്കളും അടക്കം ചടങ്ങില്‍ പങ്കെടുത്തു.