Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഡ്വ. വി.വി സത്യന്‍ അനുസ്മരണം നടത്തി
04/08/2023
വൈക്കത്ത് നടത്തിയ അഡ്വ. വി.വി സത്യന്‍ അനുസ്മരണം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനസേവന വഴിയില്‍ ലക്ഷ്യബോധത്തോടെ നീങ്ങിയ അഡ്വ. വി.വി സത്യന്റെ പാര്‍ട്ടി കൂറും നന്മയുള്ള സേവന മാര്‍ഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. അഡ്വ. വി.വി സത്യന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വൈക്കം വ്യാപാരഭവനില്‍ നടത്തിയ വി.വി സത്യന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയര്‍മാന്‍ അക്കരപ്പാടം ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. വൈക്കം ബാറിലെ മുതിര്‍ന്ന അഭിഭാഷകരായ എസ്.എന്‍ ജയചന്ദ്രന്‍, എന്‍.സി ജോസഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എന്‍.എം താഹ, മോഹന്‍ ഡി ബാബു, പി.ഡി ഉണ്ണി, എം.കെ ഷിബു, എം.ടി അനില്‍കുമാര്‍, എം.വി മനോജ്, ഇടവട്ടം ജയകുമാര്‍, സന്തോഷ് ചക്കനാടന്‍, ശ്രീദേവി അനിരുദ്ധന്‍, എം അനില്‍കുമാര്‍, സോണി സണ്ണി, പി.വി പ്രസാദ്, അഡ്വ. എ.സനീഷ് കുമാര്‍, രാധികാ ശ്യാം, പി.ടി സുഭാഷ്, പ്രീതാ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. വൈക്കം നഗരസഭയ്ക്ക് മുന്നില്‍ തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും, ഇണ്ടംത്തുരത്തി അമലാഭവനിലെ അന്തയവാസികള്‍ക്ക് ഉച്ച ഭക്ഷണവും വിതരണം ചെയ്തു.
കോണ്‍ഗ്രസ് നേതാവ് അഡ്വ. വി.വി.സത്യന്റെ നാലാം ചരമവാര്‍ഷികം തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ ഷിബു അധ്യക്ഷത വഹിച്ചു. പി.വി പ്രസാദ്, കെ.കെ ഷാജി, കെ.കെ രാജു, അഡ്വ. പി.വി സുരേന്ദ്രന്‍, ഷൈന്‍ പ്രകാശ്, വിജയമ്മ ബാബു, കുമാരി കരുണാകരന്‍, പ്രമോദ് സുഗുണന്‍, കെ.ഡി ദേവരാജന്‍, ജോണ്‍ തറപ്പേല്‍, സിയാദ് ബഷീര്‍, പി.എ ഷാജി, ജോണ്‍സന്‍ ആന്റണി, ചെറുക്കപ്പന്‍, ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു.