ഏനാദി എല്‍പി സ്കൂളില്‍ കുട്ടികളുടെ പാര്‍ക്ക് തുറന്നു
03/08/2023
ബ്രഹ്മമംഗലം ഏനാദി എല്‍പി സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥികളും സുമനസ്സുകളും ചേര്‍ന്ന് നിര്‍മിച്ച കുട്ടികളുടെ പാര്‍ക്ക് ചെമ്പ് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആശാ ബാബു ഉദ്ഘാടനം ചെയ്യുന്നു.
തലയോലപ്പറമ്പ്: ബ്രഹ്മമംഗലം ഏനാദി എല്‍പി സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥികളുടെയും സുമനസ്സുകളുടെയും നേതൃത്വത്തില്‍ നിര്‍മിച്ച കുട്ടികളുടെ പാര്‍ക്ക് ചെമ്പ് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആശാ ബാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആര്.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക എം കവിത, മാതൃസംഘം പ്രസിഡന്റ് മനുമോള്‍ സുമേഷ്, പ്രകാശന് മൂഴി കരോട്ട് എന്നിവര്‍ പങ്കെടുത്തു.