Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍ജിഒ യൂണിയന്‍ വജ്ര ജൂബിലി: നിര്‍ധനര്‍ക്ക് 60 വീടുകള്‍ നല്‍കും
03/08/2023
കേരള എന്‍ജിഒ യൂണിയന്‍ വജ്രജ ജൂബിലിയോട് അനുബന്ധിച്ചു നിര്‍ധനര്‍ക്ക് വീട് നിര്‍മിച്ചു  നല്‍കുന്നതിന്റെ ഭാഗമായി കുലശേഖരമംഗലത്ത്  നല്‍കുന്ന വീടിന്റെ സംഘാടകസമിതി യോഗം  സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.  

വൈക്കം: കേരള എന്‍.ജി.ഒ യൂണിയന്‍ വജ്രജ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അതിദരിദ്രരായ 60 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിന്റെ ഭാഗമായി  വൈക്കത്ത് പണിതു നല്‍കുന്ന വീടിന്റെ സംഘാടക സമിതി യോഗം നടത്തി. ജില്ലയില്‍ ആകെ നാലു വീടുകളണ് നിര്‍മിക്കുന്നത്. കുലശേഖരമംഗലത്ത് നല്‍കുന്ന വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. കുലശേഖരമംഗലം എല്‍.പി സ്‌കൂളില്‍ നടന്ന യോഗം  സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം.എന്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ആര്‍ അനില്‍കുമാര്‍, യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സീമ എസ് നായര്‍, വി.കെ ഉദയന്‍, സിപിഎം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ്, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ആര്‍ പ്രസന്നന്‍, കെജിഒഎ വൈക്കം ഏരിയാ സെക്രട്ടറി ബി ജയശങ്കര്‍, കെഎസ് ടിഎ ജില്ലാ പ്രസിഡന്റ് ടി രാജേഷ്, എസ് അരുണ്‍ കുമാര്‍, കെ.എസ് വേണുഗോപാല്‍,  അബ്ദുല്‍ സലീം, സന്തോഷ് കെ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.