Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാഷ്ട്രീയ പകപോക്കലിനെതിരെ കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
01/08/2023
തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍.

വൈക്കം: കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷനേതാവിനുമെതിരെ സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. വടക്കേനടയിലെ ദേവസ്വം ഗ്രൗണ്ടില്‍ നിന്നും പടിഞ്ഞാറെനട വഴി നീങ്ങിയ മാര്‍ച്ച് കച്ചേരിക്കവലയ്ക്ക് സമീപം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണാ സമരം കെപിസിസി എക്‌സി. അംഗം മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിസന്റ് പി.ഡി ഉണ്ണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ സലാം റാവുത്തര്‍, എ.സനീഷ് കുമാര്‍, പി.എന്‍ ബാബു, ട്രഷറര്‍ ജയ് ജോണ്‍ പേരയില്‍, അക്കരപ്പാടം ശശി, വിവേക് പ്ലാത്താനത്ത്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, വി.സമ്പത് കുമാര്‍, ജമീല പ്രദീപ്, സോണി സണ്ണി, വി ബിന്‍സ്, സണ്ണി പോട്ടയില്‍, ജി രാജീവ്, മനോജ് കല്ലറ, എസ് സാനു, ബി ചന്ദ്രശേഖരന്‍, ഇടവട്ടം ജയകുമാര്‍, കെ ബിനിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
നീതിനിര്‍വഹണം നിക്ഷ്പക്ഷമാകണമെന്നും സര്‍ക്കാരിന്റെ മാധ്യമവേട്ട അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് കെ.പി.സി.സി അംഗം അജീസ് ബെന്‍ മാത്യു ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.കെ ഷിബു അധ്യക്ഷത വഹിച്ചു. എന്‍.എം താഹ, പി.പി സിബിച്ചന്‍ ബി അനില്‍കുമാര്‍, വിജയമ്മ ബാബു, കെ.കെ ഷാജി, എം ശശി, കെ.ഡി ദേവരാജന്‍, ഷൈന്‍പ്രകാശ്, എം അനില്‍കുമാര്‍ എന്‍.സി തോമസ്, സിയാദ് ബഷീര്‍, പി.കെ ജയപ്രകാശ്, ജോണ്‍ തറപ്പേല്‍, ടി.കെ കുര്യാക്കോസ്, പി.വി സുരേന്ദ്രന്‍, പി.സി തങ്കരാജ്, റഷീദ് മങ്ങാടന്‍, ടി.വി സുരേന്ദ്രന്‍, ധന്യാ സുനില്‍, കുമാരി കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.