Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്യുലര്‍ സ്ട്രീറ്റ്: ഡിവൈഎഫ്‌ഐ കാല്‍നട പ്രചാരണ ജാഥ സമാപിച്ചു
01/08/2023
ഓഗസ്റ്റ് 15 സെക്കുലര്‍ സ്ട്രീറ്റിന്റെ ഭാഗമായി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ പടിഞ്ഞാറന്‍ മേഖലാ കാല്‍നട പ്രചാരണ ജാഥയുടെ സമാപന സമ്മേളനം നാനാടത്ത് ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് കെ.ആര്‍ അജയ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓഗസ്റ്റ് 15 സെക്യുലര്‍ സ്ട്രീറ്റ് ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പടിഞ്ഞാറന്‍ മേഖലാ കാല്‍നട പ്രചാരണ ജാഥ സമാപിച്ചു. ജൂലൈ 27നാണ് ജാഥാ ആരംഭിച്ചത്. ഞായറാഴ്ച വൈക്കം വെച്ചൂരില്‍ ഇടയാഴത്ത് നിന്ന് ആരംഭിച്ച ജാഥ കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. വെച്ചൂര്‍ വെസ്റ്റ് മേഖലാ സെക്രട്ടറി വിനൂപ് ചെല്ലപ്പന്‍ അധ്യക്ഷത വഹിച്ചു. ഉല്ലല, മൂത്തേടത്തുകാവ്, മറ്റപ്പള്ളി, കച്ചേരിക്കവല കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ജാഥ നാനാടത്ത് സമാപിച്ചു. സമാപന സമ്മേളനം ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് കെ.ആര്‍ അജയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബ്രിജിന്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ബെന്നി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ജാഥ മാനേജര്‍ ടി.എസ് ശരത്ത്, വൈസ് ക്യാപ്റ്റന്‍ പി സജിത, ജാഥാംഗങ്ങളായ ആര്‍ രോഹിത്, റിജേഷ് കെ ബാബു, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു, ട്രഷറര്‍ സബീര്‍ ഇബ്രാഹിം, വെച്ചൂര്‍ ഈസ്റ്റ് മേഖലാ സെക്രട്ടറി രെഗിന്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.