Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണിപ്പൂര്‍: ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി വൈക്കം ഫൊറോനയുടെ പ്രാര്‍ത്ഥനാ റാലി
31/07/2023
മണിപ്പൂര്‍ കലാപത്തില്‍ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈക്കം ഫൊറോനയിലെ 20 ഇടവക ദേവാലയങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ റാലി

വൈക്കം: മണിപ്പൂരില്‍ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈക്കം ഫൊറോനയിലെ 20 ഇടവക ദേവാലയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും പ്രതിഷേധ റാലിയും നടത്തി. വൈക്കം വെല്‍ഫെയര്‍ സെന്ററില്‍ ഫൊറോന പള്ളി വികാരി ഫാ. ബെര്‍ക്കുമന്‍സ് കോട്ടയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷമാണ് പ്രതിഷേധ റാലി പുറപ്പെട്ടത്. സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. മാത്യു കിലുക്കന്‍ മണിപ്പൂരിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് വിശദീകരിച്ചു. പടിഞ്ഞാറെനട, കച്ചേരിക്കവല, കൊച്ചുകവല, കെഎസ്ആര്‍ടിസി, ബോട്ട് ജെട്ടി വഴി നീങ്ങിയ റാലിക്ക് ഫൊറോന പള്ളി വികാരി ഫാ. ബെര്‍ക്കുമന്‍സ് കോട്ടയ്ക്കല്‍, ഫൊറോന പള്ളി വൈസ് ചെയര്‍മാന്‍ മാത്യു കൂടല്ലി, വിവിധ ദേവാലയങ്ങളിലെ വികാരിമാരായ ഫാ. ബിജു ചക്യത്ത്, ഫാ. ഫോര്‍മിസ് തോട്ടക്കര, ഫാ. പോള്‍ കോട്ടയ്ക്കല്‍, ഫാ. വര്‍ഗീസ് ചിരപ്പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ, ഫാ. റെജു കണ്ണമ്പുഴ, ഫാ. ജോണ്‍സണ്‍ കൂവേലി, ഫാ. ജോഷി ചിറയ്ക്കല്‍, ഫാ. ടോണി കോട്ടയ്ക്കല്‍, ഫാ. അഖില്‍ അപ്പാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വടയാര്‍ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ സംഭവത്തെക്കുറിച്ച് തെരുവ് നാടകവും അവതരിപ്പിച്ചു.