Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ചെത്ത് തൊഴിലാളി യൂണിയന്റെ പ്രതിഷേധം
29/07/2023
കള്ളുചെത്ത് വ്യവസായത്തെ തകര്‍ക്കുന്ന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിനുമുന്നില്‍ നടത്തിയ പ്രതിഷേധ സമ്മേളനം ചെത്ത് തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാലം തെറ്റി പ്രഖ്യാപിച്ച മദ്യനയം കേരളത്തിലെ പരമ്പരാഗത വ്യവസായമായ കള്ള് ചെത്ത് വ്യവസായത്തിലെ പ്രതിസന്ധി കൂടുതല്‍ ആഴത്തിലുള്ളതാക്കുമെന്ന് വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച വികലമായ മദ്യനയത്തിനെതിരെ കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷന്റെ (എഐടിയുസി) ആഹ്വാനമനുസരിച്ച് നടന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ വൈക്കത്തും കടുത്തുരുത്തിയിലും പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. വൈക്കത്ത് താലൂക്ക് ഓഫീസിനുമുന്നില്‍ നടന്ന പ്രതിഷേധ സമ്മേളനം ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. ഡി രഞ്ജിത് കുമാര്‍, എം.ഡി ബാബുരാജ്, പി സുഗതന്‍, കെ.എസ് രത്‌നാകരന്‍, കെ.എ രവീന്ദ്രന്‍, പി.ആര്‍ ശശി, വി.എന്‍ ഹരിയപ്പന്‍, ബി രാജേന്ദ്രന്‍, പി.ജി കുഞ്ഞുമോന്‍, കെ.എ കാസ്‌ട്രോ എന്നിവര്‍ പ്രസംഗിച്ചു. പി.കെ സതീശന്‍, എം.കെ അപ്പുക്കുട്ടന്‍, അഡ്വ. കെ പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.