Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പത്രിക സമര്‍പ്പിച്ചു.
30/04/2016
നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ അസി. റിട്ടേണിംഗ് ഓഫീസര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നു

നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി അസി. റിട്ടേണിംഗ് ഓഫീസര്‍ മുന്‍പാകെ പത്രിക സമര്‍പ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു, മന്നത്ത് പത്മനാഭന്‍, ടി.കെ മാധവന്‍, ഇ.വി രാമസ്വാമി നായ്ക്കര്‍ എന്നിവരുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് വലിയകവലിയില്‍ നിന്നും നാദസ്വരം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നൂറുകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരോടൊപ്പമാണ് പത്രിക സമര്‍പ്പിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പോയത്. സനീഷ്‌കുമാറിനുവേണ്ടി നാല് സെറ്റ് പത്രികകളാണ് നല്‍കിയത്. പത്രികാ സമര്‍പ്പണവേളയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിററി ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫ്, ജനറല്‍ കണ്‍വീനര്‍മാരായ അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, ബഷീര്‍ പുത്തന്‍പുര എന്നിവര്‍ സന്നിഹിതരായിരുന്നു. വലിയകവലയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് യു.ഡി.എഫ് നേതാക്കളായ മോഹന്‍ ഡി.ബാബു, കെ.എ അപ്പച്ചന്‍, അഡ്വ. വി.വി സത്യന്‍, അഡ്വ. ജമാല്‍കുട്ടി, അബ്ദുല്‍സലാം റാവുത്തര്‍, പി.വി പ്രസാദ്, മാധവന്‍കുട്ടി കറുകയില്‍, ബി.അനില്‍കുമാര്‍, പി.എന്‍ ബാബു, എന്‍.എം ത്വാഹാ, വിജയമ്മ ബാബു, ശശിധരന്‍ വാളവേലില്‍, എസ്.ജയപ്രകാശ്, ജഗദ അപ്പുക്കുട്ടന്‍, തര്യന്‍ മാത്യൂസ്, വി.സമ്പത്കുമാര്‍, ആര്‍.മോഹന്‍ദാസ്, ഭാവന തങ്കപ്പന്‍, ഷേര്‍ലി ജയപ്രകാശ്, കെ.കെ കുട്ടപ്പന്‍, ബി.ചന്ദ്രശേഖരന്‍, ശ്രീകുമാരന്‍ നായര്‍, കെ.പി ശിവജി, ലീനാ ഡി.നായര്‍, ഷഡാനനന്‍ നായര്‍, കെ.കെ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.