Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷനേഴ്സ് യൂണിയന്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍
29/07/2023
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ജില്ലാ സാംസ്‌കാരികവേദി കണ്‍വീനര്‍ ജി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ വ്യാപാര ഭവനില്‍ നടത്തി. പെന്‍ഷന്‍ പരിഷ്‌കരണം അടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഓഗസ്റ്റ് 10ന് ജില്ലാതലത്തിലുള്ള പ്രക്ഷോഭ പരിപാടികള്‍ വിജയിപ്പിക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ജില്ലാ സാംസ്‌കാരികവേദി കണ്‍വീനര്‍ ജി.മോഹന്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ബി മോഹനന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലര്‍ എ.വി പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പി.കെ ശശികുമാര്‍ പ്രവര്‍ത്തന മേഖല വിശദീകരിച്ചു. മോഹനന്‍ ചാക്കര, നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റ് സി.എന്‍ സോമകുമാര്‍, സൗത്ത് യൂണിറ്റ് പ്രസിഡന്റ് വി സുകുമാരന്‍, സാംസ്‌കാരികവേദി കണ്‍വീനര്‍ എ ശിവന്‍കുട്ടി, വനിതാവേദി കണ്‍വീനര്‍ പി വിജയലക്ഷ്മി, ജോയിന്റ് സെക്രട്ടറി പി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.