Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുഡിഎഫ് മറവന്‍തുരുത്ത് ഡിവിഷന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
29/07/2023
വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്‍തുരുത്ത് ഡിവിഷനിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്‍തുരുത്ത് ഡിവിഷനില്‍ ഓഗസ്റ്റ് 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ധന്യാ സുനിലിന്റെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.
എസ്എന്‍ഡിപി യോഗം മറവന്‍തുരുത്ത് ശാഖാ ഹാളില്‍ നടന്ന കണ്‍വന്‍ഷനില്‍ മണ്ഡലം ചെയര്‍മാന്‍ പി.സി തങ്കരാജ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫ്, ഡിസിസി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ ഷിബു, അക്കരപ്പാടം ശശി, അബ്ദുല്‍ സലാം റാവുത്തര്‍, കെ.എസ് നാരായണന്‍ നായര്‍, സ്ഥാനാര്‍ഥി ധന്യാ സുനില്‍, വിജയമ്മ ബാബു, ബാബു പൂവനേഴത്ത്, കെ സിയാദ് ബഷീര്‍, എം ശശി, പോള്‍ തോമസ്, ഷൈന്‍ പ്രകാശ്, സുഭഗന്‍ കൊട്ടരത്തില്‍, ബിന്ദു പ്രദീപ്, സി.വി ഡാങ്കെ എന്നിവര്‍ പ്രസംഗിച്ചു. പ്രചരണത്തിനായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.