Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സ്വീകരണം നല്‍കി
28/07/2023
കൃഷി ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനകയറ്റം ലഭിച്ച പി.പി ശോഭയ്ക്ക് വൈക്കത്തെ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണം.

വൈക്കം: കൃഷി ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനകയറ്റം ലഭിച്ച വൈക്കം കൃഷി അസി. ഡയറക്ടര്‍ പി.പി ശോഭയെ വൈക്കം വേമ്പനാട് എഫ്.പി.ഒയുടെയും, വൈ ബയോ ജൈവ കര്‍ഷക സൊസൈറ്റിയുടെയും ഞാറ്റുവേല കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി ആദരിച്ചു. പ്രസിഡന്റ് കെ.പി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കെ.വി പവിത്രന്‍, വൈക്കം കൃഷി ഓഫീസര്‍ ആര്‍ ഷീലറാണി, മറവന്‍തുരുത്ത് കൃഷി ഓഫീസര്‍ ലിറ്റി വര്‍ഗീസ്, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, ഞാറ്റുവേല സെക്രട്ടറി ജോസഫ്, ജോയിന്റ് സെക്രട്ടറി ശിവന്‍, അശോക് കുമാര്‍ മണ്ടവപ്പള്ളി, സുധാകരന്‍ കാലാക്കല്‍, സലിക്കുട്ടന്‍, ടി.ടി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.