Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോട്ടറി ക്ലബ്ബ് കാര്‍ഗില്‍ ദിനാചരണവും സൈനികരെ ആദരിക്കലും നടത്തി
28/07/2023
വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബ് കാര്‍ഗില്‍ വിജയദിനാഘോഷത്തിന്റെ ഭാഗമായി യുദ്ധത്തില്‍ പങ്കെടുത്ത ധീരസൈനികരെ പൊന്നാടയണിച്ചു ആദരിക്കുന്നു.

വൈക്കം: വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൂലായ് 26 കാര്‍ഗില്‍ വിജയദിനം ആചരിക്കുകയും യുദ്ധത്തില്‍ പങ്കെടുത്ത ഏഴ് ധീരസൈനികരെ ആദരിക്കുകയും ചെയ്തു. വിജയദിനാഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.എ സുധീരന്‍ അധ്യക്ഷത വഹിച്ചു. യുദ്ധത്തില്‍ ഭാഗഭാക്കായ ക്യാപ്റ്റന്‍ വിനോദ് കുമാര്‍, ക്യാപ്റ്റന്‍ വിജയ പ്രതാപന്‍, സി സന്തോഷ്, കെ.എം സാബു, ആര്‍ ശ്രീരാജ്, സി.എച്ച് ഹര്‍ഷകുമാര്‍, ജോയി മാത്യു എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. റോട്ടറി അസി. ഗവര്‍ണര്‍ ജീവന്‍ ശിവറാം മുഖ്യപ്രഭാഷണം നടത്തി. സ്വാമിനാഥന്‍, ഡി നാരായണന്‍ നായര്‍, ജോയി മാത്യു, രാജേന്ദ്രന്‍., രാജന്‍ പൊതി, ടി.കെ ശിവപ്രസാദ്, ജയലക്ഷ്മി, എന്‍.കെ സെബാസ്റ്റ്യന്‍ എന്നിവര്‍  പ്രസംഗിച്ചു.