Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണിപ്പൂരിലെ അക്രമങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
27/07/2023
മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മണിപ്പൂരില്‍ നടക്കുന്ന സമാനതകളില്ലാത്ത കൊലപാതകങ്ങള്‍ക്കും മാനഭംഗങ്ങള്‍ക്കും കൊടിയ അക്രമങ്ങള്‍ക്കുമെതിരെ എല്‍ഡിഎഫ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. വൈക്കം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നടന്ന കൂട്ടായ്മ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എബ്രഹാം പഴയകടവന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി ജോസഫ്, സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍, എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പി സുഗതന്‍, സിപിഐ മണ്ഡലം സെക്രട്ടറിമാരായ എം.ഡി ബാബുരാജ്, സാബു പി മണലൊടി, സിപിഎം ഏരിയാ സെക്രട്ടറിമാരായ കെ.അരുണന്‍, കെ.ശെല്‍വരാജ്, ജില്ലാ കമ്മിറ്റി അംഗം എം.പി ജയപ്രകാശ്, എന്‍.സി.പി സംസ്ഥാന സെക്രട്ടറി എസ്.ഡി സുരേഷ് ബാബു, മണ്ഡലം പ്രസിഡന്റ് പി അമ്മിണിക്കുട്ടന്‍, കേരള കോണ്‍ഗ്രസ് എം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മാത്യു കമ്മട്ടില്‍, ഐഎന്‍എല്‍ മണ്ഡലം സെക്രട്ടറി കെ.എസ് മാഹിന്‍, കോണ്‍ഗ്രസ് എസ് മണ്ഡലം പ്രസിഡന്റ് എം.കെ രവീന്ദ്രന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ ഷാജി എന്നിവര്‍ പ്രസംഗിച്ചു.