Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോട്ടറി ക്ലബ്ബ് സ്ഥാനരോഹണ ചടങ്ങും ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി
26/07/2023
വൈക്കം റോട്ടറി ക്ലബ്ബ് സാരഥികളുടെ സ്ഥാനരോഹണവും ക്ഷേമ പദ്ധതികളും റോട്ടറി ഡിസ്ട്രിക് നിയുക്ത ഗവര്‍ണര്‍ സുധി ജബ്ബാര്‍ ഉദ്ഘാടനം ചെയ്യുന്നു. 

വൈക്കം:  വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും, ഡിസ്ട്രിക് പ്രൊജക്ടിന്റ ഭാഗമായ സാമൂഹ്യക്ഷേമ പദ്ധതികളും റോട്ടറി ഡിസ്ട്രിക് നിയുക്ത ഗവര്‍ണര്‍ സുധി ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. പുതിയ പ്രസിഡന്റായി പി.എ സുധീരനും, സെക്രട്ടറി ജോയി മാത്യുവും, ട്രഷറര്‍ ആയി എന്‍.കെ സെബാസ്റ്റ്യനും ചുമതലയേറ്റു. റോട്ടറി ഇന്റര്‍നാഷണലിന്റെയും ഡിസ്ട്രിക്ടിന്റെയും ഈ വര്‍ഷത്തെ പദ്ധതികള്‍ വൈക്കം മേഖലകളില്‍ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് പി.എ സുധീരന്‍ അറിയിച്ചു. വൈക്കം താലൂക്ക് ഗവ. ആശുപത്രിയില്‍ വിവിധ ക്ഷേമ പദ്ധതികളും നടപ്പിലാക്കും. മുന്‍ പ്രസിഡന്റ് ടി.കെ ശിവപ്രസാദ് അധ്യക്ഷത വഹിച്ചു.  അസി. ഗവര്‍ണര്‍ ജീവന്‍ ശിവറാം, ഡിസ്ട്രിക്ട് ഡയറക്ടര്‍ ജിമ്മി സെബാസ്റ്റ്യന്‍, എന്‍.കെ സെബാസ്റ്റ്യന്‍, ഡി നാരായണന്‍ നായര്‍, എം സന്ദീപ്, സിറില്‍ ജെ മഠത്തില്‍, ജോയ് മാത്യു, വിന്‍സന്റ് കളത്തറ എന്നിവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളില്‍ കഴിവ് തെളിച്ച ക്ലബ്ബ് അംഗങ്ങളെ ആദരിച്ചു.