Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണിപ്പൂരിലെ ഭീകരത തടയാന്‍ ഭരണകൂടം അടിയന്തിരമായി ഇടപെടണം: മഹിളാസംഘം
26/07/2023
കേരള മഹിളാസംഘം വൈക്കം മണ്ഡലം സമ്മേളനം ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. സി.ഉദയകല ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മണിപ്പൂരില്‍ കുക്കി വിഭാഗത്തിനെതിരെ നടക്കുന്ന മനുഷ്യത്വരഹിതമായ ക്രൂരതകളിലും സ്ത്രീ പീഡനങ്ങളിലും കേരള മഹിളാസംഘം വൈക്കം മണ്ഡലം സമ്മേളനം ശക്തമായി പ്രതിഷേധിച്ചു. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ മെസ് മാസത്തില്‍ തുടങ്ങിയ അക്രമം ഇനിയും കെട്ടടങ്ങിയിട്ടില്ല. വിഭാഗീയ അക്രമങ്ങളില്‍ 150ലധികം പേര്‍ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേര്‍ പലായനം ചെയ്യപ്പെടുകയും ചെയ്തു. ക്രൈസ്തവ ദേവാലയങ്ങളും വീടുകളും അഗ്‌നിക്കിരയാക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്യുന്ന ഹീനമായ അക്രമങ്ങളാണ് മണിപ്പൂരില്‍ അരങ്ങേറുന്നത്. ക്രൂരവും മനുഷ്യത്വരഹിതവുമായ ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന സമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. സി ഉദയകല ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണ്ഡലം പ്രസിഡന്റ് കെ.ബി ശോഭന അധ്യക്ഷത വഹിച്ചു. മഹിളാ സംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, മണ്ഡലം സെക്രട്ടറി മായാ ഷാജി, സിപിഐ മണ്ഡലം സെക്രട്ടറി സെക്രട്ടറി എം.ഡി ബാബുരാജ്, കെ.പ്രിയമ്മ, സിന്ധു മധു, പി.ആര്‍ രജനി, രത്‌നമ്മ പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ബി ശോഭന (പ്രസിഡന്റ്), പി.ആര്‍ രജനി, ജീനാ തോമസ് (വൈസ് പ്രസിഡന്റുമാര്‍), മായാ ഷാജി (സെക്രട്ടറി), ലേഖാ ശ്രീകുമാര്‍, സിന്ധു മധു (ജോയിന്റ് സെക്രട്ടറിമാര്‍), കെ പ്രിയമ്മ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.