Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പഞ്ചായത്തിന് പുതിയ കെട്ടിടസമുച്ചയം നിര്‍മിക്കുന്നു
26/07/2023
തലയാഴം പഞ്ചായത്തില്‍ നിര്‍മിക്കുന്ന ബഹുനില കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ നിര്‍വഹിക്കുന്നു.

വൈക്കം: തലയാഴം പഞ്ചായത്ത് 1.11 കോടി രൂപ മുതല്‍ മുടക്കി പുതിയ കെട്ടിടസമുച്ചയം നിര്‍മിക്കുന്നു. ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഒരു കുടക്കീഴില്‍ കൂടുതല്‍ സൗകര്യത്തോടെ വിപുലപ്പെടുത്തുകയാണ് ലക്ഷ്യം. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രമേഷ് പി ദാസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഹരിദാസ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി മധു, പഞ്ചായത്ത് അംഗങ്ങളായ റോസി ബാബു, എം.എസ് ധന്യ, ഷീജാ ബൈജു, എസ്.ദേവരാജന്‍, ഇ.ജെ കൊച്ചുറാണി, പ്രീജു കെ ശശി, സിനി സലി, ഭൈമി വിജയന്‍, കെ.വി ഉദയപ്പന്‍, കെ ബിനിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.