Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
25/07/2023
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ വൈക്കം വൈദ്യുതി ഭവനില്‍ വിവിധ യൂണിയനുകള്‍ നടത്തിയ അനുശോചനയോഗം നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളാ ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെയും എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെയും നേതൃത്വത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചന യോഗം നടത്തി. വൈക്കം വൈദ്യുതി ഭവനില്‍ നടന്ന അനുശോചന യോഗം  നഗരസഭാ ചെയര്‍പേഴ്സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.വി മനോജ് അധ്യക്ഷത വഹിച്ചു. പൊതു ജീവിതത്തില്‍ കഠിനാധ്വാനവും എളിമയും വഴി എല്ലാവര്‍ക്കും മാതൃകയായ ജീവിതമാണ് ഉമ്മന്‍ ചാണ്ടി നയിച്ചതെന്ന്  യോഗം അനുസ്മരിച്ചു. നേതാക്കളായ എം.ജയകൃഷ്ണന്‍,  ജില്ലാ സെക്രട്ടറി സി.വി കുര്യാച്ചന്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം.എം മനോജ്, എന്‍.വി ജോഷി, കെ.വി നടരാജന്‍, പി.എം സജീവ്, സി.വി ജാന്‍സി, പി.ഡി ഉണ്ണി, അബ്ദുല്‍ സലാം റാവുത്തര്‍, ഇടവട്ടം ജയകുമാര്‍, എസ്.സൈഫുദീന്‍, ഗംഗകുമാര്‍, ടി.വി അജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ കേരള ബ്രാഹ്‌മണസഭ ജില്ലാ കമ്മിറ്റി അനുശോചിച്ചു. എക്കാലത്തും ബ്രാഹ്‌മണ സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. സാധാരണക്കാരോട് ഇടപഴുകുകയും ജനമധ്യത്തില്‍ നിന്നു പ്രവര്‍ത്തിക്കുകയും ചെയ്ത ജനകീയനായ രാഷ്ട്രീയക്കാരനനായിരുന്നു അദ്ദേഹം. സൗമ്യഭാവം മുഖമുദ്രയാക്കി രാഷ്ട്രീയ ജീവിതം നയിച്ച ഉമ്മന്‍ചാണ്ടിയുടെ ജീവിതം സമൂഹത്തിന് മാതൃകയാണെന്നും യോഗം അനുസ്മരിച്ചു. ബ്രാഹ്‌മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി എ.ശശികുമാര്‍, സംസ്ഥാന കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എച്ച്.രാമനാഥന്‍, ആര്‍.എസ് മണി, ജില്ലാ ട്രഷററര്‍ ആര്‍.ഗോപാലകൃഷ്ണ അയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.