Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.യൂ (എസ്) താലൂക്ക് സമ്മേളനം
30/04/2016

പൊതു വിദ്യാഭ്യാസം കച്ചവടമാക്കുകയും സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതികരിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.ആശയെ വിജയിപ്പിക്കുവാന്‍ മണ്ഡലത്തിലെ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ടു വരണമെന്ന് കെ.എസ്.യൂ (എസ്) താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജില്‍മോന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.എസ്.യു (എസ്) ജില്ലാ പ്രസിഡന്റ് വിഷ്ണു കാല ഉദ്ഘാടനം ചെയ്തു. മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ തീരുമാനിച്ചു. യോഗത്തില്‍ പി.ജി.ഗോപി, സന്തോഷ് കാല, സുധീഷ്, വിമല്‍, അഭിലാഷ്, വില്ല്യം, ഷാജി മാധവന്‍, സജി ബാലകൃഷ്ണന്‍, പി.ഷണ്‍മുഖന്‍ തുടങ്ങിയവര്‍ സംസാരിച്ചു.