Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴത്തെ വിദ്യാര്‍ഥികള്‍ വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ സന്ദര്‍ശിച്ചു
24/07/2023
ബിനോയ് വിശ്വം എംപിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമം യോജന പദ്ധതിപ്രകാരം തലയാഴം ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍നിന്നും തെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘം തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ സന്ദര്‍ശിച്ചപ്പോള്‍.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ 19 സ്‌കൂളുകളില്‍ നിന്ന് തെഞ്ഞെടുക്കപ്പെട്ട 38 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘം തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ സന്ദര്‍ശിച്ചു. ബിനോയ് വിശ്വം എംപിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമം യോജന പദ്ധതി പ്രകാരം കഴിഞ്ഞ ജൂണില്‍ കൊതവറ കോളേജില്‍ വച്ചുനടത്തിയ 'ശൂന്യാകാശത്തിന്റെ അതിരുകള്‍ തേടി' പരിപാടിയുടെ തടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി സംഘം തിരുവനന്തപുരത്ത് എത്തിയത്.
കുട്ടികള്‍ക്കായി രോഹിണി സൗണ്ടിങ് റോക്കറ്റ് വിക്ഷേപണവും സ്‌പേസ് മ്യൂസിയ സന്ദര്‍ശനവും ഒരുക്കിയിരുന്നു. ബിനോയ് വിശ്വം എംപിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വിഎസ്എസ്‌സി അസോ. ഡയറക്ടര്‍ ഡോ. അശോക്, സീനിയര്‍ സയിന്റിസ്റ്റ് ആദി മൂര്‍ത്തി, ഡപ്യൂട്ടി ഡയറക്ടര്‍ സി.എസ് ഹരീഷ് എന്നിവര്‍ കുട്ടികളോട് സംസാരിച്ചു. റോക്കറ്റ് വിക്ഷേപണ സമയം വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ. എസ്.ഉണ്ണിക്കൃഷ്ണന്‍ നായര്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യം കുട്ടികള്‍ക്ക് മറക്കനാവാത്ത് നിമിഷമായി. ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തന മികവില്‍ എന്നും അഭിമാനം കൊണ്ടിരുന്ന തനിക്ക് പഞ്ചായത്തിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളിലേക്ക് അത് എത്തിക്കാനായത് സ്വപ്നസാക്ഷാല്‍ക്കാരമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.