Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണിപ്പൂരിലെ ഭീകരതക്കെതിരെ കൊട്ടാരപ്പള്ളി ഇടവകാംഗങ്ങള്‍ പ്രതിഷേധ കൂട്ടായ്മ നടത്തി
24/07/2023
മണിപ്പൂരിലെ ഭീകരതക്കെതിരെ കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ ഇടവകാംഗങ്ങള്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ വികാരി ഫാ. സിബിന്‍ പെരിയാപാടന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മണിപ്പൂരിലെ ഭീകരതക്കെതിരെ കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക പള്ളിയിലെ ഇടവക സമൂഹത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ പ്രതിഷേധ കൂട്ടായ്മ നടത്തി. രാവിലെ ആദ്യകുര്‍ബാനയ്ക്ക് ശേഷം പള്ളിമുറ്റത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ ഇടവകയിലെ ജനങ്ങള്‍ മെഴുകുതിരികള്‍ തെളിയിച്ച് പ്രതിഷേധം പ്രകടമാക്കി. പള്ളി വികാരി ഫാ. സിബിന്‍ പെരിയാപാടന്‍ ഉദ്ഘാടനം ചെയ്തു. രാജഗിരി അമല സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. സിജോ മേനാച്ചേരി മുഖ്യപ്രഭാഷണം നടത്തി. പള്ളി അസി. വികാരി ഫാ. ടോബിന്‍ ഇലഞ്ഞിക്കല്‍, ഫാ. വിന്‍സന്റ് പണിക്കാപ്പറമ്പില്‍, ട്രസ്റ്റിമാരായ സജിമോന്‍ മാനന്തക്കരി, യേശുദാസ് പാഞ്ഞാറയില്‍, വൈസ് ചെയര്‍മാന്‍ എം.സി മാത്യു മാനന്തില്‍ എന്നിവര്‍ പ്രസംഗിച്ചു.