Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍ഡിഎഫ് മറവന്‍തുരുത്ത് ഡിവിഷന്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
23/07/2023
വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്‍തുരുത്ത് ഡിവിഷനിലെ എല്‍ഡിഎഫ്  തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്തുരുത്ത് ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി രേഷ്മ പ്രവീണിന്റെ വിജയത്തിനായി കണ്‍വന്‍ഷന്‍ നടത്തി. പാലാംകടവ് ശാന്തി നികേതന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ കെ.എ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി ജോസഫ്, സി.കെ ആശ എംഎല്‍എ, എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി സുഗതന്‍, സിപിഎം ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ്, എന്‍സിപി സംസ്ഥാന സെക്രട്ടറി എസ്.ഡി സുരേഷ് ബാബു, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോയ് ചെറുപുഷ്പം, സിപിഐ മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.പി ജയപ്രകാശ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, വൈസ് പ്രസിഡന്റ് പി.ആര്‍ സലില, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, ഡോ. സി.എം കുസുമന്‍, മനു സിദ്ധാര്‍ത്ഥന്‍, ടി.എസ് താജു, വി.ടി പ്രതാപന്‍ എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി ബി രാജേന്ദ്രന്‍ (പ്രസിഡന്റ് ) പി.വി ഹരിക്കുട്ടന്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.