Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂര്‍ എല്‍പി സ്‌കൂളില്‍ 'വര്‍ണക്കൂടാരം' കിഡ്‌സ് പാര്‍ക്ക്‌ തുറന്നു
23/07/2023
വെള്ളൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ ഒരുക്കിയ മാതൃകാ പ്രീ പ്രൈമറി സ്‌കൂള്‍ വര്‍ണക്കൂടാരം കിഡ്‌സ് പാര്‍ക്കിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: പൊതു വിദ്യാഭ്യാസ വകുപ്പും എസ്എസ്‌കെയും സംയുക്തമായി വെള്ളൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ ഒരുക്കിയ മാതൃകാ പ്രീ പ്രൈമറി സ്‌കൂള്‍ വര്‍ണക്കൂടാരം കിഡ്‌സ് പാര്‍ക്കിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. സമ്മേളനത്തില്‍ സി.കെ ആശ എംഎല്‍എ  അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.എസ് ശരത്, വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. നികിതകുമാര്‍, വൈസ് പ്രസിഡന്റ് ജയാ അനില്‍, എസ്എസ്‌കെ ഡിപിസി കെ.ജെ പ്രസാദ്, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഒ.കെ ശ്യാംകുമാര്‍, ഷിനി സജു, വി.കെ മഹിളാമണി, മെമ്പര്‍മാരായ സോണിക ഷിബു, ശാലിനി മോഹന്‍, കുര്യക്കോസ് തോട്ടത്തില്‍, രാധാമണി മോഹന്‍, ലിസി സണ്ണി, കെ.എസ് സച്ചിന്‍, നിയാസ് കൊടിയേഴത്ത്, സുമ സൈജിന്‍, ലൂക്ക് മാത്യു, ബേബി പൂച്ചുകണ്ടത്തില്‍, മിനി ശിവന്‍, എഇഒ എം.ആര്‍ സുനിമോള്‍, വൈക്കം ബിപിസി മമിത ബേബി, ട്രെയ്‌നര്‍ സാറാ ഗ്ലാഡിസ്, പിടിഎ പ്രസിഡന്റ് ജോര്‍ജ് സ്‌കറിയ, എസ്എംസി ചെയര്‍മാന്‍ ടി.ബി മോഹന്‍, പ്രധാനാധ്യാപിക ബീനാ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളെയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വൈകിട്ട് കലാസന്ധ്യയും അരങ്ങേറി.