ആശ്രമം എല്‍പി സ്കൂളില്‍ കഥോത്സവം നടത്തി
22/07/2023
വൈക്കം ആശ്രമം എല്‍പി സ്കൂളില്‍ നടത്തിയ കഥോത്സവം വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര് സലില ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂളുകളില്‍ സംഘടിപ്പിക്കുന്ന 'കഥോത്സവം - 2023' ആശ്രമം എല്‍.പി സ്കൂളില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര് സലില ഉദ്ഘാടനം ചെയ്തു. പിടിഎ പ്രതിനിധി കെ.ആര് സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, അമ്പിളി പ്രതാപ്, രക്ഷിതാവ് സുന്ദരന്‍ ആചാരി, സുനുമോള് ബിനീഷ്, കെ.ടി പ്രതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് കലാപരിപാടികളും അവതരിപ്പിച്ചു.