Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബ ശാക്തീകരണം ലക്ഷ്യമിട്ട്‌ വായ്പാ പദ്ധതിയുമായി എന്‍എസ്എസ് യൂണിയന്‍
22/07/2023
വൈക്കം താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വാര്‍ഷിക സമ്മേളനം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വനിതാ സ്വാശ്രയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി കുടുംബ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള ബൃഹദ് പദ്ധതികള്‍ താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുമെന്ന് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് പറഞ്ഞു. എന്‍.എസ്.എസ് യൂണിയന്‍ മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുകിട സംരംഭങ്ങള്‍ക്കായി ലളിതമായ വ്യവസ്ഥയില്‍ വായ്പയായി 10 കോടി രൂപാ ലഭ്യമാക്കാന്‍ എന്‍എസ്എസ് നേതൃത്വം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പി.ജി.എം നായര്‍  അറിയിച്ചു.
സൊസൈറ്റി പ്രസിഡന്റ് സി.പി നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ രാജഗോപാല്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ് ജയപ്രകാശ്, പി.എസ് വേണുഗോപാല്‍, സിന്ധു മധുസൂദനന്‍, പി.ആര്‍ ഗോപാലകൃഷ്ണന്‍ നായര്‍, പി.എന്‍ രാധാകൃഷ്ണന്‍, സി.എന്‍ ഓമന, കെ.എന്‍ സഞ്ജീവ് , ജയാ രാജശേഖരന്‍, എം.എസ് ഗീത എന്നിവര്‍ പ്രസംഗിച്ചു.