Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂരില്‍ മൂല്യവര്‍ധിത ഉല്‍പന്ന സംരംഭംണകേന്ദ്രം തുറന്നു
21/07/2023
വേമ്പ്‌കോ പ്രകൃതി അഗ്രോമാര്‍ട്ടിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ സംരംഭണ കേന്ദ്രം നബാര്‍ഡ് ജില്ലാ ഡവലപ്‌മെന്റ് മാനേജര്‍ റെജി വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി (വേമ്പ്കോ) പ്രകൃതി അഗ്രോമാര്‍ട്ടിന്റെ ഉല്‍പന്നങ്ങളുടെയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും സംഭരണ കേന്ദ്രം വെച്ചൂരില്‍ പ്രവര്‍ത്തനം തുടങ്ങി. കര്‍ഷകര്‍ക്കും ഉല്‍പാദകര്‍ക്കും കൃഷിസംബന്ധമായ എല്ലാവിധ സൗകര്യങ്ങള്‍ ഒരുക്കുന്നതാണ് ഈ സംരംഭം. നബാര്‍ഡ് ജില്ലാ ഡവലപ്‌മെന്റ് മാനേജര്‍ റെജി വര്‍ഗീസ് പദ്ധതി ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടര്‍ പി.പി പ്രഭു അധ്യക്ഷത വഹിച്ചു. വൈക്കം ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഫാം മാനേജര്‍ കെ.വി ഷാജി, ജോയി കോട്ടായ്, വി.സുശീലന്‍, എം.ബിജുമോന്‍, കെ.വി തോമസ്, ബാബു കുര്യന്‍, ഡി.ടെര്‍ലി, ലക്ഷ്മി കാരിത്തടം, സത്യന്‍ വി.കൃഷ്ണന്‍, ആര്‍.രാധികാദേവി എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച്  സൗജന്യ കൂണ്‍ കൃഷി പരിശീലനവും നടത്തി.