ശ്രീജി ഷാജി ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ്; വി.കെ ശ്രീകുമാര്‍ വൈസ് പ്രസിഡന്റ്
20/07/2023
വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ശ്രീജി ഷാജി(സിപിഐ)യെയും വൈസ് പ്രസിഡന്റായി വി.കെ ശ്രീകുമാറി(സിപിഎം)നെയും തെരഞ്ഞെടുത്തു. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് ധാരണ പ്രകാരം സിപിഎം പ്രതിനിധി കവിത റെജി പ്രസിഡന്റ് സ്ഥാനവും സിപിഐ അംഗം ടി.എ തങ്കച്ചന് വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീജി ഷാജിയെ കവിത റെജി നിര്‍ദേശിച്ചു. ദീപ ബിജു പിന്താങ്ങി. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.കെ ശ്രീകുമാറിനെ ടി.എ തങ്കച്ചന് നിര്‍ദേശിക്കുകയും അനിയമ്മ അശോകന് പിന്താങ്ങുകയും ചെയ്തു. എഐവൈഎഫ് വൈക്കം മണ്ഡലം വൈസ് പ്രസിഡന്റായ ശ്രീജി ഷാജി ടി.വി പുരം പഞ്ചായത്ത് 11-ാം വാര്‍ഡില്‍ നിന്നാണ് വിജയിച്ചത്. എട്ടാം വാര്‍ഡ് മെമ്പറായ വി.കെ ശ്രീകുമാര്‍ സിപിഎം ടി.വി പുരം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗമാണ്.