Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിപിഎം ഉദയനാപുരം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
20/07/2023
സിപിഎം ഉദയനാപുരം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് സിപിഎം ജില്ലാ സെക്രട്ടറി എ.വി റസല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നിര്‍മാണം പൂര്‍ത്തീകരിച്ച സിപിഎം ഉദയനാപുരം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് (ഇഎംഎസ് മന്ദിരം) ജില്ലാ സെക്രട്ടറി എ.വി റസല്‍ ഉദ്ഘാടനം ചെയ്തു. ഓഫീസിനോട് അനുബന്ധിച്ചുള്ള പി മുകുന്ദന്‍ സ്മാരക ഹാള്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച തുക വിനിയോഗിച്ചാണ് ആറുമാസങ്ങള്‍ കൊണ്ട് ഓഫീസ് മന്ദിരം നിര്‍മിച്ചത്. ഉദ്ഘാടന സമ്മേളനത്തില്‍ സിപിഎം ഉദയനാപുരം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി വി മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ അരുണന്‍, ജില്ലാ കമ്മിറ്റി അംഗം കെ ശെല്‍വരാജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എസ് ഗോപിനാഥന്‍, പി ശശിധരന്‍, പി.വി പുഷ്‌ക്കരന്‍, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവവല്ലി, സബീര്‍ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന നേതാവ് പി.ആര്‍ രാമകൃഷ്ണന്‍, ഓഫീസിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് നടത്തിയ കോണ്‍ട്രാക്ടര്‍ ഔസേപ്പ് എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.