Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് വൈക്കം ശ്രീ മഹാദേവ കോളേജ്
19/07/2023
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഛായാചിത്രത്തില്‍ ശ്രീ മഹാദേവ കോളേജിലെ വിദ്യാര്‍ഥികള്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് അനുസ്മരണം നടത്തുന്നു.

വൈക്കം: വൈക്കത്ത് ഒരു കോളേജ് എന്ന സ്വപ്നത്തിന് വഴിതുറന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വൈക്കം ശ്രീ മഹാദേവ കോളേജിലെ വിദ്യാര്‍ഥികളും, അധ്യാപകരും, കോളേജ് അധികൃതരും അനുസ്മരിച്ചു. കോളേജ് അങ്കണത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഛായാചിത്രം അലങ്കരിച്ചുവെച്ചു പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. വൈക്കത്ത് ഉന്നത വിദ്യാഭ്യാസത്തിന് ഒരു കോളേജ് ഇല്ലാത്ത സാഹചര്യത്തത്തില്‍ സര്‍ക്കാര്‍ തലത്തില്‍ കോളേജ് അനുവദിക്കണമെന്ന നിരന്തര ആവശ്യം ഉയര്‍ന്നെങ്കിലും ഫലം കണ്ടില്ല. പിന്നീട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ശ്രീ മഹാദേവ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ആയിരുന്ന പി.ജി.എം നായര്‍ കാരിക്കോടിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിരന്തരമായ ഇടപെടലിലാണ് ശ്രീ മഹാദേവ കോളേജിന് അനുമതി ലഭിച്ചതെന്ന് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് പറഞ്ഞു. വൈക്കത്തോട് ഉമ്മന്‍ചാണ്ടി പുലര്‍ത്തിയ പ്രത്യേക താല്‍പര്യമാണ് ചരിത്രം ഉറങ്ങുന്ന വൈക്കത്ത് ആദ്യ കലാലയം യഥാര്‍ത്ഥ്യമാക്കിയത്. കോളേജ് അങ്കണത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട്, പി.കെ നിധിയ, മാധുരി ദേവി, ആര്യ എസ് നായര്‍, മനിഷ കെ ലത്തീഫ്, എസ് ഐശ്വര്യ, സി ശ്രീലക്ഷ്മി, സ്‌നേഹ എസ് പണിക്കര്‍, എം.എസ് അജയന്‍, എം.എസ് ശ്രീജ, ആഷ ഗിരീഷ്, സൗമ്യ എസ് നായര്‍ ആദര്‍ശ് എം നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ വെച്ചൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രത്യേക യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ്, അംഗങ്ങളായ ജോര്‍ജ് വര്‍ഗീസ്, എസ്ബീ ന, മറിയകുട്ടി, അസി. സെക്രട്ടറി സുധീന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ എസ്എന്‍ഡിപി യോഗം തലയോലപ്പറമ്പ് യൂണിയന്‍ അനുശോചിച്ചു. യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. രഞ്ജിത് രാജപ്പന്‍, യു.എസ് പ്രസന്നന്‍, ജയ അനില്‍, ധന്യ പുരുഷോത്തമന്‍, രാജി ദേവരാജന്‍, വത്സാ മോഹന്‍, ആശ അനീഷ്, ഓമന രാമകൃഷ്ണന്‍ സജി സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.