Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടാര്യ സമാജം പത്മശാലീയ സംഘത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
19/07/2023
ശ്രീമൂല കേരള പട്ടാര്യ സമാജം, കേരള പത്മശാലീയ സംഘം  കുലശേഖരമംഗലം ശാഖ പുതുതായി പണികഴിപ്പിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം കേരള പത്മശാലീയ സംഘം ജനറല്‍ സെക്രട്ടറി വി.വി കരുണാകരന്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: ശ്രീമൂല കേരള പട്ടാര്യ സമാജം, കേരള പത്മശാലീയ സംഘം കുലശേഖരമംഗലം ശാഖ പുതുതായി പണികഴിപ്പിച്ച  മന്ദിരത്തിന്റെയും എസ്എംകെപി സമാജം ഹാളിന്റെയും ഉദ്ഘാടനം നടത്തി. മന്ദിരം ഉദ്ഘാടനം കേരള പത്മശാലീയ സംഘം ജനറല്‍ സെക്രട്ടറി വി.വി.കരുണാകരന്‍ നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് ജി.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍
മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ ഹാള്‍ ഉദ്ഘാടനം ചെയ്തു. പത്മശാലീയ സംഘം സംസ്ഥാന  വൈസ് പ്രസിഡന്റ് പി.പി ബാബു, താലൂക്ക് പ്രസിഡന്റ് മോഹനന്‍ പുതുശേരി, ശാഖാ സെക്രട്ടറി വി.കെ രാജപ്പന്‍ പിള്ള, ശാഖാ വൈസ് പ്രസിഡന്റ് വി.ആര്‍ വിശ്വനാഥന്‍, താലൂക്ക് കമ്മിറ്റി അംഗം പി ബാലകൃഷ്ണ പിള്ള, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീമ ബിനു, വാര്‍ഡ് മെമ്പര്‍ മോഹന്‍ കെ തോട്ടുപുറം, കെ.ആര്‍ ജയശ്രീ, കെ.വി ജനാര്‍ദ്ദനന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു. മുന്‍ഭരണസമിതി അംഗങ്ങളെ ആദരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.