Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ക്കിടക വാവ് ബലി തര്‍പണം നടത്തി ആയിരങ്ങള്‍
17/07/2023
ചെമ്പ് ചുള്ളിമംഗലത്തില്ലത്ത് ശ്രീകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പിതൃക്കളുടെ മോഷ പ്രപ്തിക്കായി ബലി തര്‍പണം നടത്തുന്ന ഭക്തര്‍.

വൈക്കം: പിതൃസ്മരണയില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണം നടത്തി ഭക്തജനങ്ങള്‍. വൈക്കത്തെ വിവിധ ക്ഷേത്രങ്ങളില്‍ ബലിതര്‍പണത്തിന് ഭക്തരുടെ വലിയ തിരക്കായിരുന്നു. പിതൃതര്‍പണത്തിനായി നൂറുകണക്കിന് ആളുകളാണ് ഉദയനാപുരം പിതൃകുന്നം മഹാവിഷ്ണു ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. ക്ഷേത്രം കാര്യദര്‍ശി ഉദയനാപുരം വിഷ്ണു നിലയത്തില്‍ പി.വാസുദേവന്‍ നമ്പൂതിരി, തന്ത്രി ഇരിങ്ങാലക്കുട പയ്യംപള്ളി ഇല്ലത്ത് മാധവന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. പുലര്‍ച്ചെ നാലിന് ആരംഭിച്ച ബലിതര്‍പണം ഉച്ചക്ക് 12നാണ് സമാപിച്ചത്.
തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നൂറുകണക്കിന് ഭക്തര്‍ പിതൃകളുടെ മോഷപ്രാപ്തിക്കായി ബലിതര്‍പ്പണം നടത്തി. ക്ഷേത്രം മേല്‍ശാന്തി ഡിബിന്‍ ശാന്തി മുഖ്യകാര്‍മികനായിരുന്നു.  പിതൃ നമസ്‌കാരം, തിലഹവനം എന്നീ ചടങ്ങുകള്‍ നടത്തി.  ക്ഷേത്ര  പ്രസിഡന്റെ് കെ.ആനന്ദ് രാജന്‍, സെക്രട്ടറി കെ.ജി രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് വി.എന്‍ റെജിമോന്‍, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി എം.വി ബിനീഷ്, വനിതാസംഘം പ്രസിഡന്റ് സിനി, സെക്രട്ടറി ദിവ്യ എന്നിവര്‍ നേതൃത്വം നല്‍കി.
ചെമ്പ് ചുള്ളിമംഗലത്തില്ലത്ത് ശ്രീകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടവാവ് ബലിയുടെ  ചടങ്ങുകള്‍ ക്ഷേത്രങ്കണത്തില്‍ നടത്തി. പിതൃക്കളുടെ മോഷ പ്രാപ്തിക്കായി നിരവധി ഭക്തര്‍  ബലിതര്‍പ്പണം നടത്തി. തിലഹവനം, സായൂജ്യ പൂജ, പിതൃപൂജ, പിതൃ നമസ്‌കാരം എന്നി ചടങ്ങുകള്‍ക്ക്  ക്ഷേത്രം രക്ഷാധികാരി സി.കെ ചന്ദ്രഗുപ്തന്‍ ഇളയത് മുഖ്യകാര്‍മികത്വം വഹിച്ചു. ആറാട്ടുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടത്തി. പെരുമ്പള്ളിയാഴത്ത് മന വാസുദേവന്‍ നമ്പൂതിരി, ഗോവിന്ദന്‍ ഇളയത്, ആനന്ദന്‍ ശാന്തികള്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
വെള്ളൂര്‍ ശ്രീ വാമന ക്ഷേത്രം, ടി.വി പുരം ശ്രീരാമ ക്ഷേത്രം, ചെമ്മനത്തുകര പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രം, കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രം, ഇടയാഴം വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രം, വൈക്കം പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.